2016, സെപ്റ്റംബർ 23, വെള്ളിയാഴ്ച
2016, സെപ്റ്റംബർ 20, ചൊവ്വാഴ്ച
ജനകീയാസൂത്രണം
_____________________
സഖാവ് ഇ.എം.എസിന്‍റെ നേതൃത്വത്തില്‍ 1996 ല്‍ ആരംഭിച്ച ജനകീയാസൂത്രണം സംസ്ഥാനത്തിന്‍റെ അധികാര വികേന്ദ്രീകരണ ചരിത്രത്തില്‍ ഒരു നാഴികകല്ലായിരുന്നു. 20 വര്‍ഷത്തിനുശേഷം സമാനമായൊരു പുതിയ പ്രസ്ഥാനം പിണറായി വിജയന്‍ സര്‍ക്കാര്‍ ആവിഷ്കരിക്കുകയാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടന പത്രികയിലെ ഒരു സുപ്രധാന വാഗ്ധാനം ഇതോടെ നിറവേറ്റപ്പെടുകയാണ്.
പദ്ധതി നിര്‍വ്വഹണവുമായി ബന്ധപ്പെടുത്തിയുള്ള വിപുലമായ ജനകീയ കാമ്പയിന്‍ ആവിഷ്കരിക്കും. എല്ലാ മേഖലകളിലെയും പദ്ധതികളെ ഇതുമായി ബന്ധപ്പെടുത്തും. എന്നാല്‍ മുഖ്യമായും മാലിന്യ സംസ്കരണം, ജൈവകൃഷി, തൊഴിലുറപ്പ് എന്നിവയെ ആസ്പദമാക്കിയായിരിക്കും ഈ പുതിയ ജനകീയ പ്രസ്ഥാനം. ഈ ജനകീയ പ്രസ്ഥാനം സൃഷ്ടിക്കുന്ന പുതു അന്തരീക്ഷവും ഇച്ഛാശക്തിയും ഉപയോഗപ്പെടുത്തി കേരളത്തിലെ അധികാര വികേന്ദ്രീകരണത്തെ ഒരു പുതിയ വിതാനത്തിലേയ്ക്ക് ഉയര്‍ത്തും സമ്പൂര്‍ണ്ണപാര്‍പ്പിടം, ജനകീയ ആരോഗ്യം, വിദ്യാഭ്യാസ നവീകരണം, ശുചിത്വം, പച്ചക്കറി കൃഷി, ജലസംരക്ഷണം എന്നീ ആറ് മേഖലകളെ ആസ്പദമാക്കിയ ജനകീയ ക്യാമ്പയിനാണ് ഉദ്ദേശിക്കുന്നത്. ഇവയില്‍ ശുചിത്വം, പച്ചക്കറി കൃഷി, ജലസംരക്ഷണം എന്നിവ മൂന്നും ചേര്‍ത്ത് ഹരിതകേരളം പദ്ധതി എന്ന പ്രത്യേക മിഷനും പാര്‍പ്പിടത്തിനും ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും പ്രത്യേകം പ്രത്യേകം മിഷനുകള്‍ ഉണ്ടാകും. എല്ലാ മിഷനുകള്‍ക്കും സംസ്ഥാന-ജില്ലാ തലങ്ങളില്‍ പ്രൊഫഷണല്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍ ഉണ്ടാകും. ഇവരടങ്ങുന്ന പ്രൊഫഷണല്‍ സംവിധാനത്തിന് കോഴിക്കോട് ഐ.ഐ.എം ആയിരിക്കും നേതൃത്വം നല്‍കുക. ഇതിനു പുറമേ സംസ്ഥാന-ജില്ലാ-പ്രാദേശിക സന്നദ്ധ പ്രവര്‍ത്തകരുടെ ഒരു ശൃംഖലയും ഉണ്ടാകും. ഇവരുടെ പരിശീലനം കില ആസ്പദമാക്കിയായിരിക്കും നടക്കുക. ഓരോ മിഷനും അവരുടെ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് വിശദമായ ലക്ഷ്യങ്ങളും റിപ്പോര്‍ട്ടുകളും തയ്യാറാക്കും. പ്രാദേശിക തലത്തില്‍ ഈ മിഷനുകളുടെ ഏകോപനം തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കായിരിക്കും. ഇത് കേരളത്തിലെ തദ്ദേശഭരണ സ്ഥാപനങ്ങളിലെ ജനപങ്കാളിത്തം ഒരു പുതിയ വിതാനത്തിലേയ്ക്ക് ഉയര്‍ത്തും.
2016, സെപ്റ്റംബർ 19, തിങ്കളാഴ്‌ച
നമ്മുടെ കേരളം ___________________________
കേരളം
കേരളത്തിന്റെ തലസ്ഥാനം?
തിരുവനന്തപുരം.
കേരളത്തിന്റെ വിസ്തീർണ്ണം എത്ര?
38,863
കേരളത്തിന്റെ പ്രധാന ഭാഷ?
മലയാളം
കേരളത്തിലെജില്ലകൾ?
14
കേരളത്തിലെ താലൂക്കുകൾ?
63
കേരളത്തിലെ വില്ലേജുകൾ?
1572
കേരളത്തിലെ കോർപ്പറേഷനുകൾ?
6
കേരളത്തിലെ വികസനബ്ലോക്കുകൾ?
152
കേരളത്തിലെ നിയമസഭാമണ്ഡലങ്ങൾ?
140
കേരളത്തിലെ ലോക്സഭാമണ്ഡലങ്ങൾ?
20
കേരളത്തിലെ രാജ്യസഭാസീറ്റുകൾ?
9
കേരളത്തിലെ നദികൾ?
44
കേരളത്തിലെ തീരപ്രദേശദൈർഘ്യം?
580കി.മീ
കേരളത്തിലെ സംസ്ഥാനപക്ഷി?
മലമുഴക്കിവേഴാംബൽ
കേരളത്തിന്റെ സംസ്ഥാന മത്സ്യം?
കരിമീൻ
കേരളത്തിന്റെ സംസ്ഥാന മൃഗം?
ആന
കേരളത്തിന്റെ സംസ്ഥാന പുഷ്പം?
കണിക്കൊന്ന
കേരളത്തിന്റെ സംസ്ഥാന വൃക്ഷം?
തെങ്ങ്
കേരള സംസ്ഥാനം നിലവിൽ വന്ന വർഷം?
1956 നവംബർ 1
കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ വിഭജനം?
മലനാട്, ഇടനാട്, തീരപ്രദേശം
കേരളത്തിലെജില്ലകളും താലൂക്കുകളും
തിരുവനന്തപുരം: നെയ്യറ്റിൻകര, തിരിവനന്തപുരം, നെടുമങ്ങാട്, ചിറയിൻകീഴ്
കൊല്ലം: കൊല്ലം, കരുനാഗപ്പള്ളി, കൊട്ടാരക്കര, പത്തനാപുരം, കുന്നത്തൂർ
പത്തനംതിട്ട: കോഴഞ്ചേരി, തിരുവല്ല, മല്ലപ്പള്ളി, റാന്നി, അടൂർ
ആലപ്പുഴ: ചേർത്തല, കുട്ടനാട്, കാർത്തികപ്പള്ളി, മാവേലിക്കര, ചെങ്ങന്നൂർ
കോട്ടയം: മീനച്ചിൽ, വൈക്കം, കോട്ടയം, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി,
ഇടുക്കി: ദേവിക്കുളം, പീരുമേട്, തൊടുപുഴ
എറണാകുളം: പറവൂർ, ആലുവ, കുന്നത്തുനാട്, കണയന്നൂർ, കൊച്ചി, മുവാറ്റുപുഴ,
ത്രിശൂർ: ത്രിശൂർ, തലപ്പിള്ളി, ചാവക്കാട്, മുകുന്തപുരം
പാലക്കാട്: പാലക്കാട്, ഒറ്റപ്പാലം, ആലത്തൂർ, ചിറ്റൂർ, മണ്ണാർക്കാട്
മലപ്പുറം: തിരൂരങ്ങാടി, ഏറനാട്, തിരൂർ, പൊന്നാനി, പെരിന്തൽമണ്ണ
കോഴിക്കോട്: വടകര, കോഴിക്കോട്
വയനാട്: മാനന്തവാടി, സുൽത്താൻ ബത്തേരി, വൈത്തിരി
കണ്ണൂർ: കണ്ണൂർ, തലശേരി
കാസർകോട്:കാസർകോട്, ഹോസ്ദുർഗ്
അതിർത്തികൾ
കേരളം കവാടം.ഇന്ത്യയുടെ തെക്കെ അറ്റത്തുള്ള സംസ്ഥാനമാണ് കേരളം. ഇന്ത്യയുടെ തെക്ക്-പടിഞ്ഞാറ് ഉത്തര അക്ഷാംശം 8 17'30" നും 12 47'40" ഇടക്കായും പൂർവരേഖാംശം 74 27'47" നും 77 37'12" നും ഇടക്കുമായാണ് കേരളം സ്ഥിതി ചെയ്യുന്നത്. കിഴക്ക് തമിഴ്‌നാട്, വടക്ക് കർണാടകം എന്നീ സംസ്ഥാനങ്ങളും പടിഞ്ഞാറ് അറബിക്കടലുമാണ് താരതമ്യേന വീതികുറഞ്ഞ കേരളത്തിന്റെ അതിർത്തികൾ. വൈവിധ്യമേറിയ ഭൂപ്രകൃതിയാൽ സമ്പന്നമായ ഇവിടം ലോകത്തിലെ സന്ദർശനം നടത്തേണ്ട 50 സ്ഥലങ്ങളുടെ പട്ടികയിൽ നാഷണൽ ജിയോഗ്രാഫിക് മാഗസിൻ ഉൾപ്പെടുത്തിയിട്ടുണ്ട്.
44 നദികൾ
പടിഞ്ഞാറോട്ടൊഴുകുന്ന നദികൾ: നെയ്യാർ, കരമന, വാമനപുരം, ഇത്തിക്കര, കല്ലട, അച്ചകോവിൽ, പമ്പ, മണിമല, മീനച്ചിൽ, മുവാറ്റുപുഴ, പെരിയാർ, ചാലക്കുടി, കരുവന്നൂർ, കേച്ചേരി, ഭാരതപ്പുഴ, തിരൂർ, പൂരപ്പറമ്പ്, കടലുണ്ടി, ചാലിയാർ, കല്ലായി, കോരപ്പുഴ, കുറ്റ്യാടി, മാഹി, തലശ്ശേരി, കുപ്പം, അഞ്ചരക്കണ്ടി, വളപ്പട്ടണം, രാമപുരം പുഴ, പെരുമ്പ, കവ്വായി, കാരിയങ്കോട്, നീലേശ്വരം, ചിറ്റാർ, ബേക്കൽ, കൽനാട്, ചന്ദ്രഗിരി, മൊഗ്രാൽ, കുമ്പള, ഷിറിയ, ഉപ്പള, മഞ്ചേശ്വരം.
കിഴക്കോട്ട് ഒഴുകുന്ന നദികൾ: കബനി, ഭവാനി, പാമ്പാർ
പ്രധാന കായലുകൾ: വേമ്പനാട്, അഷ്ട്ടമുടി, വേളി, കഠിനംകുളം, അഞ്ചുതെങ്ങ്, ഇടവ, നടയറ, പറവൂർ, കായംകുളം, കൊടുങ്ങല്ലൂർ, ശാസ്താംകോട്ട.
കേരളത്തിലെ ഏറ്റവും ചെറിയ നദി: കേരളത്തിന്റെ വടക്കേയറ്റത്തു സ്ഥിതിചെയ്യുന്ന മഞ്ചേശ്വരം പുഴയാണ് കേരളത്തിലെ ഏറ്റവും ചെറിയ നദി. 16 കി. മീറ്ററാണ് ഈ നദിയുടെ നീളം. കാസർകോട് ജില്ലയിൽ മാത്രമാണ് ഈ പുഴ ഒഴുകുന്നത്. ബാലെപ്പൂണികുന്നുകളിൽ നിന്നാണ് മഞ്ചേശ്വരം പുഴ ഉത്ഭവിക്കുന്നത്. ഉപ്പള കായലിലാണീ നദി പതിക്കുന്നത്. പാവുറു ആണ് ഇതിന്റെ പ്രധാന പോഷകനദി.
പ്രധാന പർവതങ്ങൾ: ആനമല, ശബരിമല, പീരുമേട്, ഏലമല, അഗസ്ത്യകൂടം, നെല്ലിയാമ്പതി, മഹേന്ദ്രഗിരി, മലയാറ്റൂർ, പോത്തുണ്ടി, മച്ചാട്, പറവട്ടാനി, പാലപ്പിള്ളി, കോടശ്ശേരി, കണ്ഡുമല, തെന്മല, അതിരപ്പിള്ളി.
പ്രധാന ജലസേചനപദ്ധതികൾ: മലമ്പുഴ, കല്ലട, കാഞ്ഞിരംപാറ, പെരിയാർ, പീച്ചി, നെയ്യാർ, വാളയാർ.
പ്രധാന വൈദ്യുതനിലയങ്ങൾ: പള്ളിവാസൽ, ശബരിഗിരി, ഇടുക്കി, ഷോളയാർ, ഇടമലയാർ, പെരിങ്ങൽകുത്ത്, കുറ്റ്യാടി, പന്നിയാർ, ചെങ്കുളം, നേര്യമംഗലം, കല്ലട, പേപ്പാറ, ലോവർ പെരിയാർ, മാട്ടുപ്പെട്ടി, കക്കാട്, ബ്രഹ്മപുരം ഡീസൽ പവർപ്ലാന്റ്, കായംകുളം തെർമൽ പവർപ്ലാന്റ്, കഞ്ചിക്കോട് വിൻഡ് ഫാം.
കേരളത്തിലെ പ്രധാന റെയിൽവേ സ്റ്റേഷനുകൾ
കണ്ണൂർ, വടകര, കോഴിക്കോട്, തിരൂർ, കുറ്റിപ്പുറം, ഷൊർണൂർ, പാലക്കാട്, വടക്കാഞ്ചേരി, ഗുരുവായൂർ, തൃശൂർ, ചാലക്കുടി, അങ്കമാലി, ആലുവ, എറണാകുളം, കോട്ടയം, ചങ്ങനാശ്ശേരി, ചെങ്ങന്നൂർ, തിരുവല്ല, കായംകുളം, മാവേലിക്കര,ആലപ്പുഴ, കൊല്ലം, വർക്കല, തിരുവനന്തപുരം, കൊച്ചുവേളി.
കേരളത്തി്ലെ വിമാനത്താവളങ്ങൾ: കോഴിക്കോട്, നെടുമ്പാശ്ശേരി, കൊച്ചി, തിരുവനന്തപുരം
കേരളത്തിലെ കോർപ്പറേഷനുകൾ: തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂർ, കോഴിക്കോട്.
കേരളത്തിന്റെ കാലാവസ്ഥ
മഴക്കാലം : ജൂൺ, ജൂലായ്, ആഗസ്റ്റ്, സെപ്റ്റംബർ (കാലവർഷം-തെക്കു പടിഞ്ഞാറൻ മൺസൂൺ കാറ്റുകൾ മുഖാന്തരം). ഒക്ടോബർ, നവംബർ (തുലാവർഷം-വടക്കു കിഴക്കൻ കാലവർഷകാറ്റുമൂലം).
മഞ്ഞുകാലം : ഡിസംബർ പകുതിമുതൽ ഫെബ്രുവരി പകുതി വരെ.
വേനൽക്കാലം: മാർച്ച് മുതൽ മെയ് അവസാനം വരെ.
കേരളം ജനസംഖ്യ (2011)
കേരളത്തിലെ ജനസംഖ്യ - 3,33,87,677
കേരളത്തിലെ ജനസാന്ദ്രത - 859
കേരളത്തിലെ സ്ത്രീ-പുരുഷ അനുപാതം - 1000 പുരു. 1084 സ്ത്രീ
കേരളത്തിലെ ഏറ്റവുമധികം ജനസംഖ്യയുള്ള ജില്ല - മലപ്പുറം (41,10,956)
കേരളത്തിൽ ഏറ്റവും കുറവ് ജനസംഖ്യയുള്ള ജില്ല - വയനാട് (8,16,558)
കേരളത്തിൽ ഏറ്റവും കൂടുതൽ സാക്ഷരതയുള്ള ജില്ല - പത്തനംതിട്ട (96.63%)
കേരളത്തിൽ ഏറ്റവും കുറവ് സാക്ഷരതയുള്ള ജില്ല - പാലക്കാട് (88.49%)
കേരളത്തിൽ ജനസാന്ദ്രത ഏറ്റവും കൂടിയ ജില്ല - തിരുവനന്തപുരം (ച. കി. മീ. 1509)
കേരളത്തിൽ ജനസാന്ദ്രത ഏറ്റവും കുറഞ്ഞ ജില്ല - ഇടുക്കി (ച. കി. മീ. 254)
കേരളത്തിൽ സ്ത്രീപുരുഷാനുപാതം കൂടിയ ജില്ല - കണ്ണൂർ (1000 പുരു. 1133 സ്ത്രീ)
കേരളത്തിൽ സ്ത്രീപുരുഷാനുപാതം ഏറ്റവും കുറഞ്ഞ് ജില്ല - ഇടുക്കി (1000 പുരു. 1006 സ്ത്രീ)
കേരള സംസ്ഥാനത്തെ ജനസംഖ്യാവർദ്ധന എത്ര ശതമാനമാണ് - 4.86%
കേരളത്തിൽ ഏറ്റവും കൂടിയ ജനസംഖ്യയുള്ള നഗരം - തിരുവനന്തപുരം (75,249)
കേരളത്തിൽ ഏറ്റവും കുറവ് ജനസംഖ്യയുള്ള നഗരം - തൃശൂർ (31,559)
കേരളത്തിലെ ജനസംഖ്യ ഏറ്റവും കൂടിയ കോർപ്പറേഷൻ - തിരുവനന്തപുരം (7,52,490)
കേരളത്തിൽ ജനസംഖ്യ ഏറ്റവും കുറഞ്ഞ കോർപ്പറേഷൻ - തൃശൂർ (3,15,596)
കേരളത്തിലെ ജനസംഖ്യ ഏറ്റവും കൂടിയ നഗരസഭ - തിരുവനന്തപുരം
കേരളത്തിൽ ജനസംഖ്യ ഏറ്റവും കുറഞ്ഞ നഗരസഭ - തൃശൂർ
കേരളത്തിലെ പുരുഷ ജനസംഖ്യ - 1,60,21,290
കേരളത്തിലെ സ്ത്രീ ജനസംഖ്യ - 1,73,66,387
കേരളത്തിലെ ഏറ്റവും വലുത്
കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം?
ശാസ്താംകോട്ട
കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?
ആനമുടി
കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ?
ഷൊർണ്ണൂർ
കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുതപദ്ധതി?
ഇടുക്കി
കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ല?
മലപ്പുറം
കേരളത്തിലെ ഏറ്റവും വലിയ ജലസേചനപദ്ധതി?
കല്ലട
കേരളത്തിൽ ഏറ്റവും കൂടുതൽ ജലസമൃദ്ധിയുള്ള നദി?
പെരിയാർ
കേരളത്തിലെ ഏറ്റവും വലിയ കായൽ?
വേമ്പനാട്ടു കായൽ
കേരളത്തിലെ ഏറ്റവും വലിയ ജില്ല?
പാലക്കാട്
കേരളത്തിലെ ഏറ്റവും വലിയ താലൂക്ക്?
ഏറനാട്
കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി?
പെരിയാർ
കേരളത്തിൽ ഏറ്റവും ആദ്യം
കേരളത്തിലെ ആദ്യത്തെ പത്രം?
രാജ്യസമാചാരം
കേരളത്തിലെ ആദ്യത്തെ പക്ഷിസങ്കേതം?
തട്ടേക്കാട്
കേരളത്തിലെ ആദ്യത്തെ കാഴ്ചബംഗ്ലാവ്?
തിരുവനന്തപുരം കാഴ്ചബംഗ്ലാവ്
കേരളത്തിലെ ആദ്യത്തെ വിമാനസർവീസ്?
തിരുവനന്തപുരം- മുംബൈ
കേരളത്തിലെ ആദ്യത്തെ ഇംഗ്ലീഷ് സ്കൂൾ?
മട്ടാഞ്ചേരി
കേരളത്തിലെ ആദ്യത്തെ മലയാളപുസ്തകം?
സംക്ഷേപവേദാർത്ഥം
കേരളത്തിലെ ആദ്യത്തെ മെഡിക്കൽ കോളേജ്?
തിരുവനന്തപുരം
കേരളത്തിലെ ആദ്യത്തെ വനിതാമജിസ്ട്രേറ്റ്?
ഓമനക്കുഞ്ഞമ്മ
കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി?
പള്ളിവാസൽ
കേരളത്തിലെ ആദ്യത്തെ മലയാള ഖണ്ഡകാവ്യം?
വീണപൂവ്
കേരളത്തിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കർ?
കെ.ഒ. ഐഷാ ഭായി
കേരളത്തിലെ ആദ്യത്തെ പ്രതിപക്ഷ നേതാവ്?
പി.ടി. ചാക്കോ
കേരളത്തിലെ ആദ്യത്തെ കോളേജ്?
സി.എം.എസ്. കോളേജ് (കോട്ടയം)
കേരളത്തിലെ ആദ്യത്തെ അച്ചടിശാല?
സി.എം.എസ്. പ്രസ്സ് (കോട്ടയം)
കേരളത്തിലെ ആദ്യത്തെ സർവ്വകലാശാല?
തിരുവിതാംകൂർ
കേരളത്തിൽ ആദ്യമായി വൈദ്യുതീകരിച്ച പട്ടണം?
തിരുവനന്തപുരം
കേരളത്തിലെ ആദ്യത്തെ എഞ്ചിനീയറിംഗ് കേളേജ്?
തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ്
കേരളത്തിൽ ആദ്യമായി മലയാള ലിപിയിൽ അച്ചടിച്ചത്?
ഹോർത്തൂസ് മലബാറിക്കസ്
തിരുവിതാംകൂറിലെ ആദ്യത്തെ രാജാവ്?
മാർത്താണ്ഡവർമ
കേരളത്തിലെ ആദ്യത്തെ സ്പീക്കർ?
ആർ. ശങ്കരനാരായണ തമ്പി
കേരളത്തിലെ ആദ്യത്തെ ഗ്രന്ഥശാല?
തിരുവനന്തപുരം പബ്ലിക് ലൈബ്രറി
കേരളത്തിലെ ആദ്യത്തെ ലക്ഷണയുക്തമായ നോവൽ?
ഇന്ദുലേഖ
കേരളത്തിലെ ആദ്യത്തെ ഡീസൽ വൈദ്യുത പദ്ധതി?
ബ്രഹ്മപുരം
കേരളത്തിൽനിന്ന് ഇന്ത്യയുടെ കേന്ദ്രകാബിനറ്റിലെത്തിയ ആദ്യത്തെ മലയാളി?
ഡോ. ജോൺ മത്തായി
കേരളത്തിലെ ആദ്യത്തെ മലയാളി കർദ്ദിനാൾ?
കർദ്ദിനാൾ ജോസഫ് പറേക്കാട്ടിൽ
കേരളത്തിലെ ആദ്യത്തെ ബാങ്ക്?
നെടുങ്ങാടി ബാങ്ക്
കേരളത്തിലെ ആദ്യത്തെ പ്രസ്സ്?
ജസ്യുട്ട് പ്രസ്സ്
കേരളത്തിലെ ആദ്യ പേപ്പർ മിൽ?
പുനലൂർ പേപ്പർ മിൽ
കേരളത്തിലെ ആദ്യ വനിതാ മന്ത്രി?
കെ. ആർ. ഗൌരിയമ്മ
കേരളത്തിലെ ആദ്യത്തെ ഗവർണ്ണർ?
ഡോ. ബി. രാമകൃഷ്ണറാവു
കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി?
ഇ. എം. എസ്. നമ്പൂതിരിപ്പാട്
കേരളത്തിലെ ആദ്യത്തെ വനിതാ ചീഫ് എഞ്ചിനീയർ?
പി. കെ. ത്രേസ്യ
കേരളത്തിലെ ആദ്യ മുസ്ലിം പള്ളി?
ചേരമാൻ ജുമാ മസ്ജിദ്
കേരളത്തിലെ ആദ്യ വനിതാ സർജൻ ജനറൽ?
ഡോ. മിസ്സിസ് പുന്നൻ ലൂക്കോസ്
കേരളത്തിലെ ആദ്യ ശബ്ദ സിനിമ?
ബാലൻ
കേരളത്തിലെ ആദ്യ നിശ്ശബ്ദ സിനിമ?
വിഗതകുമാരൻ
കേരളത്തിലെ ആദ്യത്തെ തീവണ്ടി സർവീസ്?
ബേപ്പൂരിനും തിരൂരിനും ഇടയ്ക്ക്
കേരളത്തിലെ ആദ്യത്തെ വയലാർ അവാർഡ് ജേതാവ്?
ലളിതാംബിക അന്തർജനം
കേരളത്തിലെ ആദ്യത്തെ ജ്ഞാനപീഠം അവാർഡ് നേടിയ മലയാളി?
ജി. ശങ്കരകുറുപ്പ്
കേരളത്തിലെ ആദ്യത്തെ മലയാള മഹാകാവ്യം?
കൃഷ്ണഗാഥ
കേരളത്തിലെ ആദ്യത്തെ വനിതാ ഐ. എ. എസ്. ഓഫീസർ?
അന്നാ മൽഹോത്ര
കേരളത്തിലെ ആദ്യത്തെ ലയൺ സഫാരി പാർക്ക്?
നെയ്യാർ
കേരളത്തിലെ ആദ്യത്തെ തേക്കിൻ തോട്ടം?
നിലമ്പൂർ
കേരളത്തിൽ ആദ്യമായി കടലിലിറങ്ങിയ കപ്പൽ?
റാണി പത്മിനി
കേരളത്തിലെ ആദ്യത്തെ കമ്പ്യൂട്ടർ കേന്ദ്രം?
കൊച്ചി
കേരളത്തിൽ മലയാള സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ആദ്യ ദേശീയ അവാർഡ് ജേതാവ്?
ശാരദ
കേരളത്തിൽ ആദ്യത്തെ സുവർണ കമലം ലഭിച്ച മലയാള സിനിമ?
ചെമ്മീൻ
കേരളത്തിലെ ആദ്യത്തെ സാഹിത്യ അക്കാഡമി അദ്ധ്യക്ഷൻ?
സർദാർ കെ. എം. പണിക്കർ
കേരളത്തിലെ ആദ്യ സഹകരണ സംഘം?
ട്രാവൻകൂർ സെൻട്രൽ കോ-ഓപ്പറേറ്റീവ്
കേരളത്തിലെ സർവ്വകലാശാലകൾ
കേരള സർവ്വകലാശാല: തിരുവനന്തപുരം
കോഴിക്കോട് സർവ്വകലാശാല: തേഞ്ഞിപ്പലം (മലപ്പുറം)
കൊച്ചി സർവ്വകലാശാല: കളമശ്ശേരി (എറണാകുളം)
മഹാത്മാഗാന്ധിസർവകലാശാല: കോട്ടയം
ശ്രീ ശങ്കര സംസ്കൃത സർവ്വകലാശാല: കാലടി (എറണാകുളം)
കണ്ണൂർ സർവ്വകലാശാല: കണ്ണൂർ
മഗ്സാസെ അവാർഡ് നേടിയ മലയാളികൾ
പി. പി. നാരായണൻ :1962
വർഗീസ് കുര്യൻ :1963
എം. എസ്. സ്വാമിനാഥൻ : 1971
ബി. സി. ശേഖർ : 1973
ബി. ജി. വർഗീസ് :1975
ടി. എൻ. ശേഷൻ : 1996
കേരളത്തിലെ തുറമുഖങ്ങൾ
വൻകിട തുറമുഖം- കൊച്ചി
ഇടത്തരം തുറമുഖങ്ങൾ- നീണ്ടകര, ആലപ്പുഴ, ബേപ്പൂർ
ചെറിയ തുറമുഖങ്ങൾ- വിഴിഞ്ഞം. വലിയതുറ, തങ്കശ്ശേരി, മുനമ്പം, പൊന്നാനി, വടകര, തലശ്ശേരി, കണ്ണൂർ, അഴീക്കൽ, കാസർകോട്, മഞ്ചേശ്വരം, നീലേശ്വരം, കായംകുളം.
കേരളത്തിലെ ദേശീയോദ്യാനങ്ങൾ
ഇരവികുളം നാഷണൽ പാർക്ക്, സൈലന്റ് വാലി നാഷണൽ പാർക്ക്, മതികെട്ടാൻചോല നാഷണൽ പാർക്ക്, പാമ്പാടുംചോല നാഷണൽ പാർക്ക്
കേരളത്തിലെ വന്യമൃഗസംരക്ഷണകേന്ദ്രങ്ങൾ
പറമ്പികുളം, നെയ്യാർ, പീച്ചി-വാഴാനി, ചിമ്മിനി, വയനാട്, ചെന്തരുണി, ഇടുക്കി, പേപ്പാറ, ചിന്നാർ, ആറളം, തട്ടേക്കാട്, പെരിയാർ, മംഗളവനം, കുറിഞ്ഞിമല, ചൂലന്നൂർ
കേരളത്തിലെ കാർഷിക ഗവേഷണ സ്ഥാപനങ്ങൾ
റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് - കോട്ടയം
നെല്ല് ഗവേഷണ കേന്ദ്രം - പട്ടാമ്പി
കുരുമുളക് ഗവേഷണ കേന്ദ്രം - പന്നിയൂർ
തോട്ടവിള ഗവേഷണ കേന്ദ്രം - അമ്പല വയൽ
കേന്ദ്ര സമുദ്രജല മത്സ്യ ഗവേഷണ കേന്ദ്രം - കൊച്ചി
ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം - കോഴിക്കോട്
കേന്ദ്ര കിഴങ്ങുവർഗ ഗവേഷണ കേന്ദ്രം - ആനക്കയം
പുൽത്തൈല ഗവേഷണ കേന്ദ്രം - ഓടക്കാലി
ഏലം ഗവേഷണ കേന്ദ്രം - പാമ്പാടുംപാറ
കൈതച്ചക്ക ഗവേഷണ കേന്ദ്രം - വെള്ളാനിക്കര
ഏത്തവാഴ ഗവേഷണ കേന്ദ്രം - കണ്ണാറ
നാളികേര ഗവേഷണ കേന്ദ്രം - ബാലരാമപുരം
കരിമ്പ് ഗവേഷണ കേന്ദ്രം - തിരുവല്ല
അഗ്രോണമിക് റിസർച്ച് സെന്റർ - ചാലക്കുടി
അടയ്ക്ക ഗവേഷണ കേന്ദ്രം - പാലക്കാട്, തിരുവനന്തപുരം
കേരളത്തിൽ നടന്ന സാമൂഹിക പ്രക്ഷോഭങ്ങൾ
മലയാളി മെമ്മോറിയൽ - 1891
ഈഴവ മെമ്മോറിയൽ - 1896
നിയമസഭാ പ്രക്ഷോഭണം - 1920
മലബാർ സമരം - 1921
വൈക്കം സത്യാഗ്രഹം - 1924
നിയമലംഘന പ്രസ്ഥാനം - 1930
ഗുരുവായൂർ സത്യാഗ്രഹം - 1931
സ്റ്റേറ്റ് കോൺഗ്രസ് പ്രക്ഷോഭണം - 1938
ക്വിറ്റ്ന്ത്യാ സമരം - 1946
കേരളം: പ്രധാനസംഭവങ്ങൾ
ആറ്റിങ്ങൽ കലാപം - 1721
കുളച്ചൽ യുദ്ധം - 1741
അവസാനത്തെ മാമാങ്കം - 1755
ശ്രീ രംഗപട്ടണം സന്ധി - 1792
കുണ്ടറ വിളംബരം - 1809
കുറിച്യർ ലഹള - 1812
ചാന്നാർ ലഹള - 1859
അരുവിപ്പുറം പ്രതിഷ്ഠ - 1888
മലയാളി മെമ്മോറിയൽ - 1891
ഈഴവ മെമ്മോറിയൽ - 1896
മലബാർ ലഹള - 1921
വൈക്കം സത്യാഗ്രഹം - 1924
ഗുരുവായൂർ സത്യാഗ്രഹം - 1931
നിവർത്തന പ്രക്ഷോഭം - 1932
ക്ഷേത്ര പ്രവേശന വിളംബരം - 1936
കയ്യൂർ സമരം - 1941
പുന്നപ്ര വയലാർ സമരം - 1946
കേരള സംസ്ഥാന രൂപീകരണം - 1956
വിമോചന സമരം - 1959
മലയാളത്തിലെ ആത്മകഥകൾ
ജീവിതസമരം - സി. കേശവൻ
കഴിഞ്ഞകാലം - കെ. പി. കേശവമേനോൻ
ആത്മകഥ- ഇ. എം. എസ്. നമ്പൂതിരിപ്പാട്
എന്റെ ജീവിതകഥ - എ. കെ. ഗോപാലൻ
സഹസ്ര പൂർണിമ - സി. കെ. ദേവമ്മ
പിന്നിട്ട ജീവിതപ്പാത - ഡോ. ജി. രാമചന്ദ്രൻ
കൊഴിഞ്ഞ ഇലകൾ - ജോസഫ് മുണ്ടശ്ശേരി
അനുഭവചുരുളുകൾ - നെട്ടൂർ പി. ദാമോദരൻ
ഇടങ്ങഴിയിലെ കുരിശ് - ആനി തയ്യിൽ
വിപ്ലവസ്മരണകൾ - പുതുപ്പള്ളി രാഘവൻ
സ്മൃതിദർപ്പണം - എം. പി. മന്മഥൻ
കണ്ണീരും കിനാവും - വി. ടി. ഭട്ടതിരിപ്പാട്
എന്റെ കഴിഞ്ഞകാല സ്മരണകൾ - കുമ്പളത്ത് ശങ്കുപിള്ള
ഒരു സർജന്റെ ഓർമകുറിപ്പുകൾ - ടി. വി. വാര്യർ
അടിമകളെങ്ങനെ ഉടമകളായി - വിഷ്ണുഭാരതീയർ
തിരിഞ്ഞുനോക്കുമ്പോൾ - കെ. എ. ദാമോദര മേനോൻ
എന്റെ കുതിപ്പും കിതപ്പും - ഫാ. വടക്കൻ
എന്റെ സഞ്ചാരപഥങ്ങൾ - കളത്തിൽ വേലായുധൻ നായർ
എന്റെ ജീവിതസ്മരണകൾ - മന്നത്ത് പത്മനാഭൻ
ജ്ഞാനപീഠം നേടിയ കേരളീയർ
ജി. ശങ്കരകുറുപ്പ് - ഓടക്കുഴൽ(1965)
എസ്. കെ. പൊറ്റെക്കാട് - ഒരു ദേശത്തിന്റെ കഥ(1980)
തകഴി ശിവശങ്കര പിള്ള - കയർ(1984)
എഴുത്തച്ഛൻ പുരസ്കാര ജേതാക്കൾ
1993- ശൂരനാട് കുഞ്ഞൻപിള്ള
1994- തകഴി ശിവശങ്കരപ്പിള്ള
1995- ബാലാമണിയമ്മ
1996- ഡോ. കെ. എം. ജോർജ്
1997- പൊൻകുന്നം വർക്കി
1998- എം. പി. അപ്പൻ
1999- കെ. പി. നാരയണപിഷാരോടി
2000- പാലാ നാരായണൻ നായർ
2001- ഒ. വി. വിജയൻ
2002- കമലാ സുരയ്യ
2003- ടി. പത്മനാഭൻ
2004- സുകുമാർ അഴീക്കോട്
2005- എസ്. ഗുപ്തൻ നായർ
2006- കോവിലൻ
2007- ഒ. എൻ. വി. കുറുപ്പ്
2008- അക്കിത്തം
2009- സുഗതകുമാരി
2010- എം. ലീലാവതി
2011- എം. ടി. വാസുദേവൻ നായർ
കേരളത്തിലെ ആദ്യത്തെ മന്ത്രിസഭ
ഇ. എം. എസ്. നമ്പൂതിരിപ്പാട് - മുഖ്യമന്ത്രി
സി. അച്യുതമേനോൻ - ധനകാര്യം
ജോസഫ് മുണ്ടശ്ശേരി - വിദ്യാഭ്യാസം
ടി. വി. തോമസ് - തൊഴിൽ, ട്രാൻസ്പോർട്ട്
കെ. പി. ഗോപാലൻ - വ്യവസായം
വി. ആർ. കൃഷ്ണയ്യർ - നിയമം, വൈദ്യുതി
കെ. സി. ജോർജ് - ഭക്ഷ്യം, വനം
ടി. എ. മജീദ് - പൊതുമരാമത്ത്
പി. കെ. ചാത്തൻ - തദ്ദേശസ്വയംവരം
ഡോ. എ. ആർ. മേനോൻ - ആരോഗ്യം
ഉപമുഖ്യമന്ത്രിമാർ
കേരളത്തിൽ ഇതുവരെ മൂന്നുപേർ ഉപമുഖ്യമന്ത്രിമാരായിരുന്നു. ആർ ശങ്കർ, സി. എച്ച്. മുഹമ്മദ് കോയ, കെ. അവുക്കാദർ കുട്ടി എന്നിവരാണവർ. ഇവരിൽ ആർ. ശങ്കറും, സി. എച്ച്. മുഹമ്മദ് കോയയും മുഖ്യമന്ത്രി സ്ഥാനവും വഹിച്ചവരാണ്. സി. എച്ച്. മുഖ്യമന്ത്രിയായ ശേഷം ഉപമുഖ്യമന്ത്രിയായപ്പോൾ, ശങ്കർ ഉപമുഖ്യമന്ത്രിയായതിനു ശേഷമാണ് മുഖ്യമന്ത്രി പദത്തിലെത്തിയത്.
അപരനാമങ്ങൾ
പമ്പയുടെ ദാനം - കുട്ടനാട്
കേരളത്തിന്റെ നെല്ലറ - കുട്ടനാട്
തേക്കടിയുടെ കവാടം - കുമളി
പാവങ്ങളുടെ ഊട്ടി - നെല്ലിയാമ്പതി
കേരളത്തിന്റെ ഊട്ടി - റാണിപുരം
കേരളത്തിന്റെ ദക്ഷിണകാശി - തിരുനെല്ലി
കിഴക്കിന്റെ വെനീസ് - ആലപ്പുഴ
അറബിക്കടലിന്റെ റാണി - കൊച്ചി
കേരളത്തിന്റെ കാശ്മീർ - മൂന്നാർ
അക്ഷരനഗരം - കോട്ടയം
ലാൻഡ് ഓഫ് ലാറ്റക്സ് - കോട്ടയം
ചെറിയ മക്ക - പൊന്നാനി
വയനാടിന്റെ കവാടം - ലക്കിടി
ചന്ദനക്കാടിന്റെ നാട് - മറയൂർ
കേരളത്തിന്റെ ചിറാപൂഞ്ചി - ലക്കിടി
കേരളത്തിന്റെ സ്വിറ്റ്സർലന്റ് - വാഗമൺ
ദക്ഷിണദ്വാരക - ഗുരുവായൂർ ക്ഷേത്രം
കേരളത്തിന്റെ വാണിജ്യതലസ്ഥാനം - കൊച്ചി
പത്തനംതിട്ടയുടെ സാംസ്കാരിക തലസ്ഥാനം - ആറന്മുള
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം - തൃശൂർ
ദക്ഷിണ കേരളത്തിലെ ഗുരുവായൂർ - അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം
കേരളത്തിലെ പഴനി- ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രം
ദക്ഷിണ നളന്ദയെന്നറിയപ്പെട്ടിരുന്ന പ്രാചീന വിദ്യാകേന്ദ്രം - കാന്തളൂർ ശാല
വ്യവസായ കേന്ദ്രങ്ങൾ
കയർ - ആലപ്പുഴ
കശുവണ്ടി - കൊല്ലം
കളിമണ്ണ് - കുണ്ടറ
മരത്തടി - കല്ലായി
ബീഡി - കണ്ണൂർ
പേപ്പർ - വെള്ളൂർ
പഞ്ചസാര - ചിറ്റൂർ, പന്തളം
സിമന്റ് - വാളയാർ, കൊല്ലം
ഗ്ലാസ് - ആലുവ, ആലപ്പുഴ
ഓട് - തൃശൂർ, കോഴിക്കോട്
സോപ്പ് - കോഴിക്കോട്, എറണാകുളം
കൈത്തറി - കണ്ണൂർ, തിരുവനന്തപുരം
തീപ്പെട്ടി - കൊല്ലം, തൃശൂർ, കോഴിക്കോട്
ഹുക്ക - കൊയണ്ടി
വധശിക്ഷയും കമ്യൂണിസ്റ്റ് നിലപാടും
വധശിക്ഷ ഇനിയും നിര്‍ത്തലാക്കാത്തത് എന്തുകൊണ്ട്?
വിഭാഗം: നിരീക്ഷണംഅഡ്വ. എ എന്‍ സന്തോഷ്
ഇക്കഴിഞ്ഞ നവംബര്‍ 27 ന് എറണാകുളത്ത് ബാര്‍ കൗണ്‍സില്‍ ഹാളില്‍ ടി.കെ. രാമകൃഷ്ണന്‍ കള്‍ച്ചറല്‍ സൊസൈറ്റിയും, ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയനും ചേര്‍ന്ന് ''വധശിക്ഷ നിരോധിക്കണം'' എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചിരുന്നു. പ്രസ്തുത സെമിനാര്‍ അഭിവന്ദ്യനായ ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരായിരുന്നു ഉദ്ഘാടനം ചെയ്തത്. സി.പി.ഐ.(എം) ന്റെ നിലപാട് വിശദീകരിച്ചുകൊണ്ട് മുഖ്യപ്രഭാഷണം നടത്തിയത് പി.ബി. അംഗം എസ്. രാമചന്ദ്രന്‍ പിള്ളയായിരുന്നു. തുടര്‍ന്ന് സാനു മാസ്റ്റര്‍, മുന്‍ അഡ്വക്കേറ്റ് ജനറല്‍ സി.പി. സുധാകര പ്രസാദ്, പ്രമുഖ അഭിഭാഷകന്‍ കെ. രാംകുമാര്‍, ഡോ. എന്‍.കെ. ജയകുമാര്‍ തുടങ്ങിയവര്‍ സംസാരിക്കുകയുണ്ടായി. ഇക്കാര്യത്തില്‍ ഒരു ദേശീയ പാര്‍ടിയെന്ന നിലയില്‍ സി.പി.ഐ.(എം) കാണിക്കുന്ന നിലപാട് ധീരവും ശ്ലാഘനീയവുമായ മാതൃകയാണെന്ന് അഭിപ്രായപ്പെടുകയുണ്ടായി. വധശിക്ഷ നിര്‍ത്തലാക്കേണ്ടതിന്റെ അനിവാര്യതയില്‍ ഊന്നിയാണ് പങ്കെടുത്തവര്‍ എല്ലാംതന്നെ സംസാരിച്ചത്. പ്രസ്തുത സെമിനാറില്‍ പങ്കെടുത്തിരുന്ന ഒരു വ്യക്തി എന്ന നിലയിലുള്ള എന്റെ എളിയ നിരീക്ഷണമാണ് ഈ കുറിപ്പിന് ആധാരമാക്കിയിട്ടുള്ളത്.
മനുഷ്യചരിത്രത്തിന്റെ ആദിമ ഘട്ടങ്ങളില്‍ ശിക്ഷയുടെ ഏകധര്‍മം പ്രതികാരമായിരുന്നു. കണ്ണിന് കണ്ണ്, പല്ലിന് പല്ല് എന്നതായിരുന്നു ശിക്ഷാരീതികള്‍. പ്രാകൃത ജനസമൂഹങ്ങള്‍ അക്രമത്തിനു വിധേയനായ വ്യക്തിയുടെ വ്യക്തിപരമായ അവകാശങ്ങള്‍ നേടിക്കൊടുക്കുവാനാണ് ശ്രമിച്ചത്. ഇതിനെയാണ് പ്രതികാരപരമായ ശിക്ഷാ സമ്പ്രദായം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. നിയമത്തിന്റെ പിന്നീടുള്ള വളര്‍ച്ചയിലാണ് സമൂഹത്തിന്റെ മൊത്തത്തിലുള്ള താത്പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ ശിക്ഷ നല്‍കി കുറ്റങ്ങളെ അമര്‍ച്ച ചെയ്യുകയെന്ന ആശയം ഉറവയെടുക്കുന്നതും അത് മനുഷ്യസമുദായ വികാസ ചരിത്രത്തിന്റെ ഭാഗമാകുന്നതും.
പുരാതന ഇന്ത്യയുടെ ഭാഗമായിരുന്ന നാട്ടുരാജ്യങ്ങളില്‍ ക്രൂരവും അപരിഷ്‌കൃതവുമായിരുന്ന ശിക്ഷാരീതികള്‍ നിലനിന്നിരുന്നതായി അക്കാലങ്ങളില്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്ന സഞ്ചാരികള്‍ തന്നെ സൂചിപ്പിച്ചിട്ടുണ്ട്. ഹൈന്ദവ ഭാരതത്തിലും, ഇസ്ലാമിക ഭാരതത്തിലും സ്ഥിതി ഏറെ വ്യത്യസ്തമായിരുന്നില്ല. ഹൈന്ദവ ഭാരതത്തില്‍ നീതിന്യായ വ്യവസ്ഥയില്‍ ബ്രാഹ്മണ മേധാവിത്വം കൊടികുത്തി വാണിരുന്നു. വ്യത്യസ്തമായ നിയമങ്ങളും ഐക്യരൂപമില്ലാത്ത ശിക്ഷാക്രമങ്ങളും നീതിനിര്‍വഹണത്തെ പലപ്പോഴും അപഹാസ്യമാക്കിയിരുന്നു.
ഇസ്ലാമിക ഭാരതത്തില്‍ മുഗള്‍ ഭരണകാലത്ത് നിസ്സാരമായ കുറ്റങ്ങള്‍ക്കുപോലും കുറ്റവാളിയെ ആനയെ കൊണ്ട് ചവിട്ടി കൊല്ലിക്കുക, കല്ലെറിഞ്ഞു കൊല്ലുക, തിളച്ച എണ്ണയില്‍ കൈമുക്കി പിടിക്കുക, കണ്ണ് ചൂഴ്ന്ന് എടുക്കുക, മുക്കാലിയില്‍ കെട്ടി അടിക്കുക തുടങ്ങി അപരിഷ്‌കൃതവും, ഭീകരവുമായ ശിക്ഷാരീതികള്‍ സ്വീകരിച്ചുവന്നിരുന്നതായി ചരിത്രം പരിശോധിച്ചാല്‍ കാണാവുന്നതാണ്. പക്ഷേ അക്കാലത്തും ഒറ്റപ്പെട്ട ചില സുല്‍ത്താന്‍മാരുടെയും രാജാക്കന്മാരുടെയും ഭരണത്തില്‍ ഒഴികെ ഭൂരിഭാഗം ഭരണാധികാരികളും നിഷ്പക്ഷ നീതി നിര്‍വഹണത്തില്‍ വീഴ്ച വരുത്തിയിരുന്നതായി കാണാം. ഭരണാധികാരസേവകന്മാര്‍ക്കും, ഉന്നതകുലജാതര്‍ക്കും ഒരു നീതിയും പാവപ്പെട്ടവര്‍ക്ക് മറ്റൊരു നീതിയും അന്നും നിലനിന്നിരുന്നു. വധശിക്ഷയടക്കമുള്ള ക്രൂരമായ ശിക്ഷാവിധിയില്‍ നിന്നും അന്നും വലപൊട്ടിച്ച് പുറത്തു കടക്കുവാന്‍ സമ്പത്തും, സ്വാധീനവും ജാതി-മത മഹിമയുമുള്ളവര്‍ക്ക് കഴിഞ്ഞിരുന്നു എന്നതാണ് സത്യം.
19-ാം നൂറ്റാണ്ടിന്റെ ആരംഭത്തോടുകൂടിയാണ് ശിക്ഷാസമ്പ്രദായങ്ങളില്‍ മാനുഷികമായ പരിഗണനകള്‍ക്ക് സ്വീകാര്യത ലഭിച്ചുതുടങ്ങുന്നത്. പിന്നീട് തുടര്‍ന്നുവന്ന ബ്രിട്ടീഷ് കോളനി ഭരണത്തില്‍ അപരിഷ്‌കൃത ശിക്ഷാ സമ്പ്രദായത്തിലെ ഒട്ടേറെ ശേഷിപ്പുകള്‍ ഇല്ലാതാക്കുവാന്‍ കഴിഞ്ഞുവെങ്കിലും 1860 ല്‍ ലോഡ് മെക്കാളേ എഴുതിയുണ്ടാക്കിയ നമ്മുടെ പീനല്‍ കോഡിലും വധശിക്ഷയെന്ന പരമാവധി ശിക്ഷ കയറിക്കൂടുകയായിരുന്നു. മെക്കാളെയുടെ ശിക്ഷാനിയമപ്രകാരം അഞ്ചുതരം ശിക്ഷകളാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്. പിഴ, വസ്തുവകകള്‍ കണ്ടുകെട്ടല്‍, തടവ്, ജീവപര്യന്തം, മരണം എന്നിവയാണവ. ക്രിമിനല്‍ നീതിന്യായത്തിന്റെ ലക്ഷ്യങ്ങളുടെ അടിസ്ഥാനത്തില്‍ ശിക്ഷകളെ നിരീക്ഷിക്കുമ്പോള്‍ നിവാരണപരവും, നിരോധനപരവും ആയ ലക്ഷ്യങ്ങളുടെ അടിസ്ഥാനത്തിലാണ് വധശിക്ഷ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ തുടര്‍ന്നുപോരുന്നത്.
കുറ്റം ചെയ്യാന്‍ ഇടയുള്ളവരെ കുറ്റത്തില്‍ നിന്നും പിന്തിരിപ്പിക്കുകയെന്നത് ശിക്ഷയുടെ ഏറ്റവും പ്രധാനമായ ധര്‍മമാണ്. ശിക്ഷിക്കപ്പെടുന്ന കുറ്റവാളി കുറ്റവാസനയുള്ള ഏവര്‍ക്കും മാതൃകയാവണമെന്നത് അടിസ്ഥാനമാക്കിയാണ് നിവാരണ പരമായ ശിക്ഷാരീതി നമ്മുടെ രാജ്യത്തും സ്വീകരിച്ചുപോരുന്നത്. കുറ്റത്തിന്റെ ആവര്‍ത്തനം തടയുകയെന്നതാണ് ശിക്ഷയുടെ രണ്ടാമത്തെ ലക്ഷ്യം. കുറ്റവാളിയെ അപ്രാപ്തനാക്കാനും, അവന്‍ രണ്ടാമതൊരു കുറ്റം ചെയ്യാനുള്ള സാദ്ധ്യതയെ ഇല്ലാതാക്കുവാനും നിയമം പലപ്പോഴും ശ്രമിക്കുന്നു. ഘാതകനെ തൂക്കി കൊല്ലുന്നത് (വധ ശിക്ഷ നല്‍കുന്നത്) മറ്റുള്ളവരില്‍ ഭയം ജനിപ്പിക്കാന്‍ മാത്രമല്ല, അത് ഒരു സാമൂഹ്യവിരുദ്ധനെ നീക്കം ചെയ്യല്‍ കൂടിയാണെന്നാണ് നിരോധനപരമായ ശിക്ഷാരീതി സ്വീകരിക്കുന്നതില്‍ നിന്നും ക്രിമിനല്‍ നീതിന്യായ വ്യവസ്ഥ അര്‍ത്ഥമാക്കുന്നത്. 1981 ല്‍ ''പരശുറാം വേഴ്‌സസ് പഞ്ചാബ് സര്‍ക്കാര്‍'' എന്ന കേസില്‍ പരശുറാം തന്റെ പിഞ്ചോമനയായ നാല് വയസ്സുള്ള കുട്ടിയെ കുടുംബത്തിന് സാമ്പത്തിക ഐശ്വര്യം ലഭിക്കാന്‍ ദേവപ്രീതിക്കായി കഴുത്തറുത്ത് കൊല്ലുകയായിരുന്നു. ഈ കേസില്‍ പ്രതിക്ക് വധശിക്ഷ നല്‍കിക്കൊണ്ട് സുപ്രീം കോടതി നിരീക്ഷിച്ചത് മനുഷ്യത്വരഹിതവും, ക്രൂരവും, അപരിഷ്‌കൃതവുമായ ഇത്തരം ആചാരങ്ങളും, പെരുമാറ്റങ്ങളും തടയുവാന്‍ കഴിയണമെങ്കില്‍ വേറെന്താണ് മാര്‍ഗ്ഗം എന്നായിരുന്നു. പക്ഷേ നമ്മുടെ രാജ്യം ഏറെ പുരോഗമിച്ചു എന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചവകശപ്പെടുമ്പോഴും പരശുറാമുമാര്‍ ഇന്നും ദേവപ്രീതിക്കായി ഇത്തരം അന്ധവിശ്വാസങ്ങളിലും, ആഭിചാരക്രിയകളിലും അഭിരമിക്കുന്നതായി കാണാം. ഇത് സൂചിപ്പിക്കുന്നത് വധശിക്ഷ കൊണ്ടും കുറ്റം ആവര്‍ത്തിക്കപ്പെടുന്നു എന്നതല്ലേ. അപ്പോള്‍ യഥാര്‍ത്ഥത്തില്‍ വേണ്ടത് ഭരണകൂടം പ്രജകള്‍ക്ക് ജീവിക്കുവാനുള്ള സാമ്പത്തിക ചുറ്റുപാട് ഒരുക്കുകയും അവന് വിദ്യാഭ്യാസവും സംസ്‌കാരവും പകര്‍ന്നു നല്‍കുകയും ചെയ്തിരുന്നുവെങ്കില്‍ അത്തരം കുറ്റകൃത്യങ്ങള്‍ പരമാവധി നിയന്ത്രിക്കുവാന്‍ കഴിയുമായിരുന്നില്ലേയെന്ന ചോദ്യം അവശേഷിക്കുന്നു.
ശിക്ഷ വിധിക്കുന്ന ന്യായാധിപന്‍ കുറ്റത്തെ മാത്രം കണ്ടാല്‍ പോര, കുറ്റവാളിയെ കൂടി പരിഗണിക്കണമെന്നതാണ് പരിഷ്‌കരണപരമായ ശിക്ഷയുടെ കാതല്‍. എന്തെന്നാല്‍ കുറ്റവാളികളില്‍ ഭൂരിപക്ഷംപേരും സ്വഭാവ ന്യൂനതയുള്ളവരാണ്. ആകയാല്‍ കുറ്റവാളിയെ നന്നാക്കിയെടുക്കണമെന്ന ആശയത്തിന് അടുത്ത കാലത്തായി നല്ല പ്രചാരം ലഭിച്ചിട്ടുണ്ട്. ആദ്യകാലങ്ങളില്‍ ചെറിയ കുറ്റങ്ങള്‍ക്കും അതികഠിനമായ ശിക്ഷ നല്‍കേണ്ടതാണെന്ന വിശ്വാസമാണ് നിലവിലിരുന്നത്. കടുത്തശിക്ഷ പലപ്പോഴും നന്നാകുമായിരുന്ന ഒരുവനെ സ്ഥിരം ക്രിമിനല്‍ ആക്കി മാറ്റുന്നു എന്നാണ് പല സാമൂഹിക ശാസ്ത്രജ്ഞന്‍മാരുടെയും അഭിപ്രായം. നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ വാക്കുകള്‍ ഇത്തരുണത്തില്‍ സ്മരണീയമാണ്. അദ്ദേഹം പറഞ്ഞത് പാപിയെ വെറുക്കാതെ പാപത്തെ വെറുക്കുവാനാണ്. ഇതുതന്നെയാണ് പിന്നീടുള്ള നിരവധി സാമൂഹിക പരിഷ്‌കര്‍ത്താക്കളും ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരെ പോലെയുള്ള നിയമജ്ഞരും ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നതും.
നമ്മുടെ ശിക്ഷാനിയമം അനുസരിച്ച് താഴെ പറയും കുറ്റങ്ങള്‍ക്കാണ് വധശിക്ഷ നല്‍കി പോരുന്നത്.
1. ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട ഒരുവന്‍ കൊലക്കുറ്റം ചെയ്താല്‍ അവന് വധശിക്ഷ നല്‍കണമെന്നത് നിര്‍ബന്ധമാണ് (ഇന്ത്യന്‍ ശിക്ഷാനിയമം വകുപ്പ് - 303)
2. കേന്ദ്രഗവണ്‍മെന്റിനെതിരായി യുദ്ധം ചെയ്യുക (വകുപ്പ് - 121)
3. പട്ടാളക്കാര്‍, നാവികര്‍, വൈമാനികര്‍ എന്നിവരെ ലഹളയ്ക്ക് പ്രേരിപ്പിക്കുകയും തന്മൂലം ലഹള നടക്കാനിടയാക്കുകയും ചെയ്യുക (വകുപ്പ് - 132)
4. കള്ള തെളിവു നിര്‍മിച്ചോ നല്‍കിയോ ഒരു നിര്‍ദോഷിയെ വധശിക്ഷയ്ക്കിരയാക്കുക (വകുപ്പ് - 194)
5. കൊലപാതക കുറ്റം ചെയ്യുക (വകുപ്പ് - 302)
6. ഒരു മൈനറെയോ, ഭ്രാന്തനെയോ ലഹരിമത്തനെയോ ആത്മഹത്യയ്ക്കു പ്രേരിപ്പിക്കുക (വകുപ്പ് - 305)
7. കൊലപാതകത്തോടുകൂടിയുള്ള കൂട്ടകവര്‍ച്ച ചെയ്യുക (വകുപ്പ് - 396)
8. ജീവപര്യന്തം തടവുശിക്ഷക്കു വിധിക്കപ്പെട്ടവന്‍ കൊല നടത്തുവാന്‍ ശ്രമിക്കുകയും തന്മൂലം വധശ്രമത്തിനു വിധേയനായവനു ശാരീരികമായ ഉപദ്രവം നേരിടുകയും ചെയ്യുക (വകുപ്പ് - 307)
സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വധശിക്ഷ മഹാത്മാഗാന്ധി വധക്കേസിലെ പ്രതി നാഥുറാം വിനായക് ഗോഡ്‌സെ യുടേതാണ്. ഔദ്യോഗിക സ്ഥിതിവിവരക്കണക്കനുസരിച്ച് ഇതുവരെ നമ്മുടെ രാജ്യത്ത് 52 പേരെ വധശിക്ഷയ്ക്ക് വിധേയരാക്കിയിട്ടുണ്ടെന്നാണ് പറയുന്നത്. പക്ഷേ Peoples Union for Civil Liberties പറയുന്നത് 1967-ലെ ലോ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ 34-ാം അനുബന്ധപ്രകാരം 16 ഇന്ത്യന്‍ സംസ്ഥാനങ്ങളിലായി 1422 വധശിക്ഷകള്‍ നടപ്പാക്കിയതായിട്ടാണ് സൂചിപ്പിക്കുന്നത്. ഔദ്യോഗിക കണക്കു പ്രകാരം ഇനിയും 473 പേര്‍ നമ്മുടെ വിവിധ ജയിലുകളില്‍ സുപ്രീം കോടതിയുടെയും രാഷ്ട്രപതിയുടെയും അന്തിമവിധിക്കും, ദയാദാക്ഷിണ്യത്തിനുമായി കാത്തിരിക്കുന്നുണ്ട്. നാഷണല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുപ്രകാരം 2001- മുതല്‍ 2010 വരെയുള്ള 10 വര്‍ഷക്കാലത്തിനിടയില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട 4321 കുറ്റവാളികളുടെ ശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്ത് നല്‍കുന്ന സ്ഥിതിയുണ്ടായി എന്നാണ്. ഇത് സൂചിപ്പിക്കുന്നത് ആയിരക്കണക്കിന് കുറ്റവാളികള്‍ ഇനിയും വധശിക്ഷയില്‍ നിന്നും ഇളവിനായി കാത്തുകിടക്കുന്നവരുടെ പട്ടികയില്‍ ഉണ്ടെന്നാണ്.
അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളില്‍ വ്യത്യസ്തമായ ശിക്ഷാ രീതികളാണ് അവലംബിച്ചുവരുന്നത്. ചില സംസ്ഥാനങ്ങളില്‍ വധശിക്ഷയാണ് അന്തിമ ശിക്ഷാരീതിയെങ്കില്‍ മറ്റു ചില സംസ്ഥാനങ്ങളില്‍ ജീവപര്യന്തമാണ് പരമാവധി ശിക്ഷ. സമീപകാലത്തായി അവിടെ നടത്തിയ പഠനത്തില്‍ നിന്നും വെളിപ്പെട്ടത് വധശിക്ഷ നിര്‍ത്തലാക്കിയ സ്റ്റേറ്റുകളില്‍ കുറ്റകൃത്യങ്ങള്‍ വധശിക്ഷ നിലവിലുള്ള സ്റ്റേറ്റുകളെ അപേക്ഷിച്ച് ഗണ്യമായി കുറയുന്നു എന്നാണ്. ന്യൂയോര്‍ക്ക് ടൈംസില്‍ 2000 ല്‍ പ്രസിദ്ധീകരിച്ച ഒരു സര്‍വെ റിപ്പോര്‍ട്ട് പ്രകാരം അമേരിക്കന്‍ സ്റ്റേറ്റുകളില്‍ വധശിക്ഷ നടപ്പാക്കുവാന്‍ തുടങ്ങിയ ശേഷം വധശിക്ഷയില്ലാതിരുന്ന സ്റ്റേറ്റുകളിലെ കഴിഞ്ഞ 22 വര്‍ഷത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ നരഹത്യകള്‍ 48 മുതല്‍ 101 ശതമാനം വരെ വര്‍ദ്ധിച്ചു. ഐക്യരാഷ്ട്രസഭ 2010 ല്‍ അവതരിപ്പിച്ച പ്രമേയപ്രകാരം ലോകത്ത് ഇതുവരെ വധശിക്ഷ നിര്‍ത്തലാക്കിയ 97 രാജ്യങ്ങള്‍ ഉള്‍പ്പെടെ 145 രാജ്യങ്ങള്‍ തത്വത്തില്‍ വധശിക്ഷ നിര്‍ത്തലാക്കുവാന്‍ തയ്യാറായി കഴിഞ്ഞു എന്നാണ്. എന്നിട്ടും ഇന്ത്യ ഇക്കാര്യത്തില്‍ വ്യക്തമായ ഒരു തീരുമാനത്തില്‍ എത്താത്തത് പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതാണോ ?
1980 ല്‍ ''ബച്ചന്‍ സിംഗ് വേഴ്‌സസ് പഞ്ചാബ് സര്‍ക്കാര്‍'' എന്ന കേസില്‍ ((1982) 3 SCC 24) സുപ്രീം കോടതി വധശിക്ഷ അപൂര്‍വത്തില്‍ അപൂര്‍വം കേസുകളില്‍ മാത്രമേ പരിഗണിക്കേണ്ടതുള്ളൂ എന്നു നിരീക്ഷിക്കുകയുണ്ടായി. വധശിക്ഷ നടപ്പാക്കുന്നതുകൊണ്ട് കുറ്റകൃത്യങ്ങളെ നിവാരണം ചെയ്യാമെന്ന വിശ്വാസത്തിന് യാതൊരുവിധ ശാസ്ത്രീയ അടിത്തറയുമുണ്ടെന്ന് തോന്നുന്നില്ല. എന്തെന്നാല്‍ സ്വതന്ത്ര ഇന്ത്യയില്‍ നടപ്പാക്കിയ ആദ്യത്തെ വധശിക്ഷയായിരുന്നുവല്ലോ രാഷ്ട്രപിതാവായിരുന്ന മഹാത്മാഗാന്ധിയുടെ ഘാതകന്‍ നാഥുറാം വിനായക് ഗോഡ്‌സെയെ തൂക്കിലേറ്റിയ സംഭവം. അതിനുശേഷമല്ലേ ഉന്നത രാഷ്ട്രീയ നേതാക്കളായിരുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദരാഗാന്ധിയും രാജീവ്ഗാന്ധിയും മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ബിയാന്ത്‌സിങ്ങും, പാര്‍ലമെന്റംഗം ലളിത് മാക്കനും കൊലചെയ്യപ്പെട്ടത്. നേരെ മറിച്ച് 1980 കള്‍ക്ക് ശേഷം ധനഞ്ജയ് ചാറ്റര്‍ജിയുടെ വധശിക്ഷ നടപ്പാക്കിയ 2004 ആഗസ്റ്റ് 14 വരെ കൊലക്കുറ്റങ്ങളുടെ കാര്യത്തില്‍ കാര്യമായ കുറവുകള്‍ തന്നെ സംഭവിച്ചിരുന്നു. നാഷണല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുപ്രകാരം 2001 ല്‍ 36,202 കൊലപാതക കേസുകള്‍ ഇന്ത്യയിലൊട്ടാകെ രജിസ്റ്റര്‍ ചെയ്യപ്പെടുകയുണ്ടായി. അക്കാലത്തെ രാജ്യത്തെ ജനസംഖ്യ നൂറുകോടി ഇരുപത്തിയെട്ടു ലക്ഷമായിരുന്നു. എന്നാല്‍ 2011 ലേക്ക് എത്തുമ്പോള്‍ ജനസംഖ്യ121 കോടിയായി വര്‍ദ്ധിച്ചിട്ടും കൊലക്കുറ്റങ്ങള്‍ 34,305 ആയി ചുരുങ്ങുകയാണുണ്ടായത്.
ä വധശിക്ഷ നല്‍കി കഴിഞ്ഞാല്‍ തിരുത്താനോ, തിരിച്ചെടുക്കുവാനോ സാധിക്കാത്തതാണ്. ന്യായാധിപന്‍മാരും തെറ്റുകള്‍ക്ക് അതീതരല്ല. നിരവധി തെറ്റായ വിധി പ്രസ്താവങ്ങളുടെ അക്ഷയ ഖനിയല്ലേ ഇന്ത്യന്‍ ജുഡീഷ്യറി. ആകയാല്‍ വധശിക്ഷ നിരോധിക്കപ്പെടേണ്ടതും ഒരു നിരപരാധി പോലും വധശിക്ഷയ്ക്കിരയാവില്ലെന്ന് ഉറപ്പുവരുത്തേണ്ടതും സര്‍ക്കാരിന്റെയും നീതിന്യായ വ്യവസ്ഥയുടെയും ഉത്തരവാദിത്വമാണ്.
ä നീതി ഒരിക്കലും പ്രതികാരപരമായിരിക്കരുത്. മഹാത്മാഗാന്ധി പറഞ്ഞതുപോലെ കണ്ണിന് കണ്ണ് എന്ന ന്യായം സ്വീകരിച്ചാല്‍ എല്ലാവരും കുരുടന്മാരായി പരിണമിക്കുകയായിരിക്കും ഫലം.
ä നീതി എപ്പോഴും പരിഷ്‌കരണത്തിലേക്കുള്ള മാര്‍ഗമായിരിക്കണം. വധശിക്ഷ പരിഷ്‌കരണത്തിനും മാനസാന്തരത്തിനുമുള്ള അവസരം നിഷേധിക്കുകയാണ് ചെയ്യുന്നത്.
ä നീതിയുടെ പര്യായമല്ല വധശിക്ഷ. നീതി വധശിക്ഷയിലൂടെ ലഭിക്കുമെന്നതും മൗഢ്യമാണ്.
രാഷ്ട്രീയ പരിഗണനകള്‍ വച്ചുള്ള വധശിക്ഷ നടപ്പാക്കുന്ന സമ്പ്രദായം സമീപകാലത്തായി ഏറുകയാണ്. ഈ വിഷയത്തില്‍ സി.പി.ഐ.(എം) ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ നിരീക്ഷണം പൂര്‍ണമായും ശരിവയ്ക്കുന്നതായിരുന്നു മുഹമ്മദ് അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷയിലൂടെ രാജ്യം കണ്ടത്. രാഷ്ട്രപതി തള്ളിയ അഫ്‌സല്‍ ഗുരുവിന്റെ ദയാഹര്‍ജിയിന്‍മേല്‍ നിയമം അനുവദിക്കുന്ന റിവ്യൂ ഹര്‍ജി നല്‍കുവാനുള്ള അവസരം നിഷേധിക്കുകയായിരുന്നു. അസാധാരണമായ തിടുക്കം കാണിക്കലായിരുന്നു ഇക്കാര്യത്തില്‍ ഉണ്ടായത്. എന്നാല്‍ ഈ തിടുക്കം രാജീവ് ഗാന്ധി വധക്കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ശാന്തന്‍, മുരുകന്‍, പേരറിവാളന്‍ എന്നിവരുടെ കാര്യത്തില്‍ ഉണ്ടായില്ല. ഇവരുടെ ദയാഹര്‍ജി 2011 ആഗസ്റ്റ് മാസത്തില്‍ തന്നെ അന്നത്തെ രാഷ്ട്രപതി പ്രതിഭാപാട്ടില്‍ തള്ളിയിരുന്നു. അതുതന്നെയാണ് പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന ബിയാന്ത്‌സിംഗ് വധക്കേസില്‍ ബല്‍വന്ത്‌സിംഗ് രജോണയുടെയും ജഗര്‍സിംഗ് ഹവാരയുടേയും കാര്യത്തിലും ഉണ്ടായത്. ഇവരുടെ കാര്യത്തില്‍ 2012 മാര്‍ച്ച് 27 ന് ചണ്ഡീഗഡ് സെഷന്‍സ് കോടതി വധശിക്ഷ നടപ്പാക്കാന്‍ തയാറെടുക്കവെയാണ് ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിയുടെയും ഡല്‍ഹി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിയുടെയും ദയാഹര്‍ജിയെ മാനിച്ച് വധശിക്ഷ മാറ്റിവയ്ക്കപ്പെട്ടത്. രാജീവ്ഗാന്ധി വധക്കേസിലും ബിയാന്ത്‌സിംഗ് വധക്കേസിലും തമിഴ്‌നാട്ടിലെയും പഞ്ചാബിലെയും രാഷ്ട്രീയകക്ഷി ബന്ധങ്ങളാണ് വധശിക്ഷ താല്‍ക്കാലികമായി അസ്ഥിരപ്പെടുത്തുന്നതിന് കാരണമായത്.
ഒരു രാജ്യത്തെ സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ സാഹചര്യങ്ങളും കുറ്റകൃത്യങ്ങളെ ഗണ്യമായി സ്വാധീനിക്കുന്നു എന്നതും മനസ്സിലാക്കേണ്ടതാണ്. വധശിക്ഷ ഏതാണ്ട് പൂര്‍ണമായും നിര്‍ത്തലാക്കിയ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ താരതമ്യേന ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരവും ഉയര്‍ന്ന സാമ്പത്തിക- സാമൂഹിക സാഹചര്യങ്ങളും നിലനില്‍ക്കുന്ന രാജ്യങ്ങളാണ്. വിശപ്പും പട്ടിണിയും കൊടികുത്തിവാഴുന്ന സോമാലിയയില്‍ നിന്നുള്ളവരാണ് കപ്പല്‍ യാത്രക്കാരെ ഭീതിപ്പെടുത്തുന്ന കടല്‍ക്കൊള്ളക്കാരില്‍ അധികവും എന്നുള്ളതും എന്ത് സന്ദേശമാണ് നമുക്ക് നല്‍കുന്നത്.
വധശിക്ഷയ്ക്കു വിധേയരാകുന്ന കുറ്റവാളികളില്‍ ഏറിയകൂറും സമൂഹത്തിലെ ദരിദ്രപക്ഷപ്രതിനിധികളാണ് എന്ന് കാണാം. എന്തുകൊണ്ട് സമ്പന്നവിഭാഗങ്ങളില്‍ നിന്നുള്ള കൊടുംകുറ്റവാളികള്‍ പോലും പലപ്പോഴും ശിക്ഷിക്കപ്പെടാതെ പോകുന്നത്. രാഷ്ട്രീയവും മതപരവും സാമുദായികവുമായ പരിഗണനകള്‍പോലും പലപ്പോഴും ലഭിക്കുന്നത് ഇത്തരം മേധാവിത്വവിഭാഗങ്ങള്‍ക്കാണ്. കൂടാതെ സമ്പത്തും സ്വാധീനവുമുള്ളവനല്ലേ വിചാരണ കോടതി മുതല്‍ മേലോട്ടുള്ള ഭാരിച്ച വ്യവഹാര ചിലവുകളുടെ ഭാരം താങ്ങാനാവൂ. ജീവന്‍ നല്‍കാന്‍ കഴിയാത്ത കോടതിക്ക് പൗരന്റെ ഉയിരെടുക്കുവാന്‍ അധികാരം നല്‍കുന്ന ശിക്ഷാനിയമത്തില്‍ പൊളിച്ചെഴുത്ത് അനിവാര്യമാണ (കടപ്പാട് :ചിന്ത)
നവകേരളം
നവകേരളം
ലാൽസലാം സഖാക്കളെ .....
നവകേരളം സോഷ്യൽ മീഡിയയിൽ ശക്തമായ ഇടപ്പെടൽ നടത്തുന്നതിന്റെ ഭാഗമായി
നവകേരളം 'blogger' തുടങ്ങിയിരുക്കുന്നു പാർട്ടീ ആശയ പ്രചരണത്തിനും നാട്ടീൻപുറത്തിൽ
നടക്കുന്ന ചെറിയ വർത്തകളും സർക്കാറിന്റെ പുതിയ പദ്ധതി കൾ ജനങ്ങളിൽ എത്തിക്കുക
എല്ല സഖാക്കളുടെയും സഹകരണം പ്രതിക്ഷിക്കുന്നു സഖാക്കൾ ചെയ്യെണ്ടത് അവരുടെ ഗ്രാമത്തിൽ നടക്കുന്ന വർത്തകൾ നവകേരളം 'വാട്ട്സപ്പിൽ ' Poste ചെയ്യുക അല്ലെങ്കിൽ അഡ്മിന് അയ്ക്കുക പുതിയ ചരിത്രം സ്ഷ്ടിക്കാൻ നമുക്ക് ഒന്നിക്കാം '
ലാൽസലാം സഖാക്കാളെ.....
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)